കൊൽക്കത്ത- കോടതിയലക്ഷ്യ കേസിൽ ജയിലിൽ തടവിലായിരുന്ന മുൻ കൊൽക്കത്ത ഹൈക്കോടതി ജഡജ് സി.എസ് കർണൻ ജയിൽ മോചിതനായി. ആറു മാസമായി ജയിലിലായിരുന്നു ഇദ്ദേഹം. ഇന്ത്യയിലെ നിരവധി ജഡ്ജിമാർ അഴിമതിക്കാരാണെന്ന് ആരോപിച്ചതാണ് ജസ്റ്റീസ് കർണനെതിരായ നടപടിക്ക് കാരണം. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പോലും കർണൻ ആരോപണം ഉന്നയിച്ചു. ദലിത് ആയതിനാലാണ് തന്നെ ലക്ഷ്യം വെക്കുന്നതെന്നും കർണൻ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കർണന്റെ മാനസിക നില പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. കർണനെ തിരികെ കൊണ്ടുവരാൻ കൊൽക്കത്തയിലേക്ക് പോകുകയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി പറഞ്ഞു. ചെന്നൈയിലാണ് കർണന്റെ കുടുംബം താമസിക്കുന്നത്. സിറ്റിംഗ് ജഡ്ജിയായിരിക്കെ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യത്തെയാണ് ജസ്റ്റീസ് കർണൻ.