ന്യൂദൽഹി- അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരാൻ തുടങ്ങി. ബംഗാളിൽ മമത ബാനർജിയും കേരളത്തിൽ ഇടതുമുന്നണിയും അധികാരത്തിൽ തുടരുമെന്നാണ് ഭൂരിപക്ഷം സർവേകളും പ്രവചിക്കുന്നത്. ബംഗാളിൽ 149 മുതൽ 294 മുതൽ സീറ്റുകൾ തൃണമൂൽ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. 116 സീറ്റുമായി ബി.ജെ.പി മുഖ്യപ്രതിപക്ഷമാകുമെന്നാണ് പ്രവചനം. അതേസമയം, തമിഴ്‌നാട്ടിൽ ഡി.എം.കെ മുന്നണി സീറ്റുകൾ തൂത്തുവാരുമെന്നും പ്രവചിക്കുന്നു. കേരളത്തിൽ എൺപതിനോട് അടുത്ത് സീറ്റുകൾ നേടി ഇടതുമുന്നണി ജയിക്കുമെന്നാണ് പ്രവചനം. അസമിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്. കൂടുതൽ ചാനലുകളുടെ പ്രവചനങ്ങൾ ഉടൻ പുറത്തുവരും. ബംഗാളില് തൃണമൂലിന് തിരിച്ചടി പ്രവചിക്കുന്ന സര്‍വേകളും പുറത്തുവരുന്നുണ്ട്.