കുടൂതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്ക് മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.
മുട്ടന്‍ പണി നല്‍കുകയാണോ ആപ്പിള്‍
ന്യൂയോര്‍ക്ക്- പുതിയ ഐ ഫോണുകള്‍ വിപണിലെത്തുമ്പോള്‍ പഴയ ഐ ഫോണ്‍ ഉപഭോക്താക്കളുടെ ആശ്വാസം സൗജന്യമായി ലഭിക്കുന്ന ആപ്പിളിന്റെ അപഡേറ്റുകളായിരുന്നു. എന്നാല്‍ ഈ അപ്ഡേറ്റുകള്‍ വഴി ആപ്പിള്‍ ഇപ്പോള്‍ മുട്ടന്‍ പണിയാണ് പഴയ ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്നതെന്ന് ആരോപണം.
ആപ്പിള്‍ പഴയ ഐ ഫോണുകളുടെ വേഗതയും ബാറ്ററി ലൈഫും മനപ്പൂര്‍വ്വം കുറച്ചിരിക്കുകയാണെന്നാണ് സ്മാര്‍ട്ഫോണ്‍ ടെസ്റ്റിങ് സ്ഥാപനമായ ഗീക്ക്ബെഞ്ച് നടത്തിയ വിശകലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശഛട 10.2.1, ശഛട 10.2 എന്നീ വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണ്‍ 6 എസ് മോഡലുകളാണ് വിശകലന വിധേയമാക്കിയത്. ഇവ രണ്ടിന്റേയും പ്രകടനത്തില്‍ വലിയ വ്യത്യാസം കണ്ടെത്തി. ചെറിയ സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെയാണ് കമ്പനി മനപ്പൂര്‍വം പഴയ വേര്‍ഷന്റെ പ്രകടനം കുറച്ചിരിക്കുന്നത്.
ശഛട 11.2 -ല്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ ഇത് കൂടുതല്‍ വ്യക്തമായതായും ഗീക്ക്ബെഞ്ച് ബ്ലോഗില്‍ പറയുന്നു. ഐ ഫോണ്‍ 7 വിവിധ വിഭാഗങ്ങളാക്കി വിശകലനം ചെയ്തപ്പോഴാണ് ഇതു കണ്ടെത്തിയത്.
സാമൂഹിക മാധ്യമമായ റെഡിറ്റില്‍ ഒരു ഐ ഫോണ്‍ ഉപഭോക്താവ് തുടങ്ങി വെച്ച ചര്‍ച്ചയാണ് ആപ്പിളിന്റെ സംശകരമായ നീക്കത്തെ കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിപ്പിച്ചത്. തന്റെ ഐ ഫോണ്‍ 6 എസിന്റെ വേഗത വളരെയധികം കുറഞ്ഞെന്നും എന്നാല്‍ ബാറ്ററി മാറ്റിയിട്ടപ്പോള്‍ പ്രശ്നം തീര്‍ന്നെന്നും ഉപഭോക്താവ് പറയുന്നു.
ഇതേ പ്രശ്നം ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കളും രംഗത്തെത്തി. ഐ ഫോണുകളുടെ വേഗത കുറഞ്ഞെന്നും ബാറ്ററി ചാര്‍ജ് വേഗത്തില്‍ തീര്‍ന്നു പോകുന്നുവെന്നുമാണ് പല ഐഫോണ്‍ ഉപയോക്താക്കളും പരാതിപ്പെട്ടത്.