ന്യൂദല്‍ഹി- യുനൈറ്റഡ് ജനതാദള്‍ നേതാവ് എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി.
ബിജെപിയോടൊപ്പം ചേര്‍ന്ന് ബിഹാറില്‍ ഭരണം തുടരുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി തുടരില്ലെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സോഷ്യലിസ്റ്റ് ജനതാ ഡെമോക്രാറ്റിക് (എസ്‌ജെഡി) പാര്‍ട്ടി അദ്ദേഹം പുനരുജ്ജീവിപ്പിക്കുമെന്നാണ് സൂചന.
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെ തുര്‍ന്ന് നിതീഷ് കുമാറുമായി വഴിപരിഞ്ഞ ശരത് യാദവ് പക്ഷത്തോടൊപ്പമായിരുന്നു വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു കേരള ഘടകം.