Sorry, you need to enable JavaScript to visit this website.

ഭാര്യ എന്നെ വിളിക്കുന്നത് 'ലക്കി അലി'  എന്നാണ്- ഫഹദ് ഫാസില്‍

ആലപ്പുഴ- ലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ വീണ്ടും വീണ്ടും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുക്കുകയാണ്. കോവിഡ് 19നെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. നെറ്റ്ഫഌക്‌സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ഫഹദിന്റെ പ്രതികരണം. നല്ല പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്തെങ്കിലും രഹസ്യ ശക്തിയോ മാജിക്കോ ഇല്ലെന്ന് ഫഹദ് പറയുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി. 


കനത്ത മഴയിലും ഉംറ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍; വീഡിയോ കാണാം

'എന്റെ ഭാര്യ എന്നെ 'ലക്കി അലി' എന്നാണ് വിളിക്കുന്നത്. കാരണം, ഞാന്‍ വളരെ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാന്‍ പറ്റുന്നു എന്ന് മാത്രമേയുള്ളു. ഇതില്‍ മാജിക്കോ റോക്കറ്റ് സയന്‍സോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ,' ഫഹദ് പറയുന്നു.
ഒരു പോലെയുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും റീമേക്കിലാണെങ്കില്‍ പോലും വ്യത്യസ്തമായ നരേഷന്‍ ഉണ്ടാകണമെന്നാണ് കരുതുന്നതെന്നും ഫഹദ് പറഞ്ഞു.  ഒരേ കഥ പല രീതിയില്‍ പറഞ്ഞു കേള്‍ക്കാനാണ് ഇഷ്ടം. കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഫഹദ് പറഞ്ഞു.മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കാണ് ഫഹദിന്റെ ഇറങ്ങാനുള്ള ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ഫഹദ് തെലുങ്കിലും അരങ്ങേറ്റം കുറിയ്ക്കുകയാണ്.
കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലും ഫഹദ് മുഖ്യവേഷത്തിലെത്തുന്നുണ്ട്.

Latest News