മുംബൈ- ഓക്‌സിജൻ കോൺസന്‍ട്രേറ്റുകൾ വിതരണം ചെയ്യാൻ സന്നദ്ധ സംഘടനകളുടെ സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി ട്വിങ്കിൾ ഖന്ന.
യുകെയിൽ നിന്നെത്തിച്ച 100 കോൺസൻേ്രടറ്റുകൾ ഉണ്ടെന്നും അവ വിതരണം ചെയ്യാൻ സഹായിക്കാമോ എന്നുമാണ് അവർ ചോദിച്ചത്. ട്വിറ്ററിലാണ് നടിയുടെ അഭ്യർത്ഥന. നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്.
നേരത്തെ, കോവിഡിൽ യുഎസിനോട് സഹായം അഭ്യർത്ഥിച്ച് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത് എന്നും യുഎസ് വാങ്ങിയ വാക്‌സിനുകൾ ഇന്ത്യയുമായി പങ്കുവയ്ക്കാമോ എന്നുമാണ് പ്രിയങ്ക ചോദിച്ചത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അടക്കമുള്ളവരെ മെൻഷൻ ചെയ്താണ് നടിയുടെ ട്വീറ്റ്. ആവശ്യമുള്ളതിനേക്കാൾ 550 ദശലക്ഷം കൂടുതൽ വാക്‌സിനുകൾ യുഎസ് ഓർഡർ ചെയ്തതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു പങ്കുവയ്ക്കാമോ എന്നാണ് അവർ ചോദിച്ചത്.
![]() |
യൂറോപ്യന്‍ ക്ലോസറ്റില്‍ പാര്‍ട്ടി ഡ്രിങ്ക്‌സ് തയാറാക്കി യുവതി; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ |