മുംബൈ- വര്‍ഷങ്ങളോളം നീണ്ട പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചു പറഞ്ഞു കൊണ്ടാണ് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.സൈക്കോ തെറാപ്പിസ്റ്റായ തൃഷാല സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത വിഷയങ്ങളിലെ ബോധവത്കരണം നടത്താറുണ്ട്. ബന്ധങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും നടത്തുന്ന ചതികളെ കുറിച്ചും ഇരകളാകുന്നവര്‍ ഇതെല്ലാം എങ്ങനെ തരണം ചെയ്യണമെന്നതിനെ കുറിച്ചും ചിലകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. തുടര്‍ന്ന് ഈ വിഷയത്തില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.എപ്പോഴെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു തൃഷാലയോട് ഫോളവഴ്‌സില്‍ ഒരാളുടെ ചോദ്യം. 'ഉണ്ട്' എന്നായിരുന്നു അവളുടെ മറുപടി. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന പ്രണയ ബന്ധം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ആകാംക്ഷയോടെയുള്ള ചോദ്യം. ഏഴു വര്‍ഷം നീണ്ട ഒരു ബന്ധം തിനിക്കുണ്ടായിരുന്നതായി തൃഷാല പറഞ്ഞു. 'ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് കൂടുതലായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു അത്. അദ്ദേഹം അന്ന് ജീവിതത്തിനു തയ്യാറായിരുന്നു. പക്ഷേ, എനിക്ക് അതിനു സാധിക്കുമായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്ന് വര്‍ഷങ്ങളെടുത്താണ് മനസ്സിലായത്. ' തൃഷാല പറഞ്ഞു.ബന്ധം അവസാനിപ്പിച്ചതില്‍ രണ്ടുപേര്‍ക്കും ഒരുപോലെ പങ്കുണ്ടെന്നും തൃഷാല വ്യക്തമാക്കി. 'ഇന്ന് അയാള്‍ വിവാഹിതാണ്. കുട്ടികളും ഉണ്ട്. അയാളുടെ നന്മ മാത്രമാണ് ഇന്നും ഞാന്‍ ആഗ്രഹിക്കുന്നത്. ' തൃഷാല കൂട്ടിച്ചേര്‍ത്തു.