മുംബൈ- ടെലിവിഷൻ നടി ഹിന ഖാന് കോവിഡ് -19 സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലാണ് നടി ഇക്കാര്യം അറിയിച്ചത്. അടുത്തിടെ പിതാവിനെ നഷ്ടപ്പെട്ട നടി താൻ വീട്ടുനിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കി.
എനിക്കും കുടുംബത്തിനും വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഈ സമയത്താണ് കോവിഡ് പോസിറ്റീവായതെന്ന് യേ റിഷ്ട ക്യാ കെഹ്ലാത ഹെ നടി ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.
ഡോക്ടർമാരുടെ മാർഗ്ഗനിർദ്ദേശത്തെ തുടർന്ന് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ആവശ്യമായ മുൻകരുതലുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു.
മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗിനായി നേരത്തെ കശ്മീരില്‍ പോയിരുന്ന നടി, തന്നുമായി ബന്ധപ്പെട്ട എല്ലാവരോടും കോവിഡ് പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാർത്ഥന മാത്രമാണ്. സുരക്ഷിതരായിരിക്കുക, ശ്രദ്ധിക്കുക", അവർ കൂട്ടിച്ചേർത്തു.
റമദാന് സംഗമങ്ങളെ കുറിച്ച് ആശങ്ക; കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സൗദി അധികൃതർ |
കോവിഡ് കാലത്ത് തണലായിനിന്ന മനുഷ്യന് പോയി; പോലീസുകാരന്റെ സങ്കടക്കുറിപ്പ് |