Sorry, you need to enable JavaScript to visit this website.

മികച്ച സിനിമ, സംവിധായിക, നടി: ഓസ്‌കറില്‍ മൂന്ന് പുരസ്‌കാരങ്ങളുമായി  'നൊമാഡ് ലാന്റ്'

ലോസ് ഏഞ്ചല്‍സ്- തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യന്‍ വംശജയായ ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ് ലാന്റ് മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകക്കുള്ള പുരസ്‌കാരവും ക്ലോയി ഷാവോക്കാണ്. ഈ വിഭാഗത്തില്‍ ഏഷ്യന്‍ വംശജക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. നൊമാഡ് ലാന്റിലെ പ്രകടനത്തിന് ഫ്രാന്‍സിസ് മര്‍കോമണ്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. ദ ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി.
ഓസ്‌കാറിനൊപ്പം നിരവധി റെക്കോര്‍ഡുകളും കൂടെയാണ് ക്ലോയി സ്വന്തമാക്കുന്നത്. മികച്ച സംവിധായികയ്ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജയായ മാറിയിരിക്കുകയാണ് ക്ലോയി. അതോടൊപ്പം തന്നെ ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ സ്ത്രീയും കൂടെയാണ് ക്ലോയി. നേരത്തെ 2010ല്‍ ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറീന്‍ ബിഗലോയാണ് ഈ പുരസ്‌കാരം നേടിയ വനിത.


VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും


ചൈനയിലെ ബേയ്ജിങ്ങില്‍ 1982ലാണ് ക്ലോയ് ഷാവോ ജനിക്കുന്നത്. 2015ല്‍ ഷാവോ തന്റെ ആദ്യ ചിത്രമാ സോങ്ങ്‌സ് മൈ ബ്രദേഴ്‌സ് ടോട്ട് മീ സംവിധാനം ചെയ്തു. ക്ലോയ് തന്നെയാണ് ആദ്യ ചിത്രം മുതല്‍ നോമാഡ് ലാന്റ് വരെയുള്ള ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതുവരെ നാല് ചിത്രങ്ങളാണ് ക്ലോയ് സംവിധാനം ചെയ്തിരിക്കുന്നത്. എറ്റേണല്‍സ് എന്ന ചിത്രമാണ് ക്ലോയ് അവസാനമായി സംവിധാനം ചെയ്തത്.
മികച്ച സഹനടന്‍ ഡാനിയേല്‍ കലൂയ ജൂതാസ് ആന്റ് ദ ബ്ലാക്ക് മെസിഹാ, മികച്ച വസ്ത്രാലങ്കാരം ആന്‍ റോത്ത് മാ റെയിനീസ് ബ്ലാക്ക് ബോട്ടം, മികച്ച വിദേശ ഭാഷാ ചിത്രം അനദര്‍ റൗണ്ട്, മികച്ച അവംലംബിത തിരക്കഥ ദ ഫാദര്‍, മികച്ച തിരക്കഥ പ്രോമിസിംഗ് യങ് വുമണ്‍, മികച്ച സഹനടി യൂന്‍ യൂ ജുങ് (മിനാരി), മികച്ച വിഷ്ല്‍ എഫക്ട് ടെനറ്റ് (ക്രിസ്റ്റഫര്‍ നോളന്‍), മികച്ച അനിമേഷന്‍ ചിത്രം സോള്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ മാന്‍ക് മികച്ച ഛായാഗ്രഹണം മാന്‍ക് മികച്ച ഡോക്യൂമെന്ററി മൈ ഒക്ടോപസ് ടീച്ചര്‍ മികച്ച എഡിറ്റിംഗ് സൗണ്ട് ഓഫ് മെറ്റല്‍.

Latest News