Sorry, you need to enable JavaScript to visit this website.

കലാകാരന്മാര്‍ക്ക് മുമ്പില്‍ നൂറ് ആള്‍ ഇരുന്നാല്‍  ഭയങ്കര പ്രശ്‌നം-വിനോദ് കോവൂര്‍ 

കോഴിക്കോട്- കോവിഡ് രണ്ടാം തരംഗത്തില്‍ സിനിമാ ലോകം വീണ്ടും പ്രതിസന്ധിയിലായതോടെ കലാകാരന്മാരുടെ പ്രശ്‌നങ്ങളെ പറ്റി തുറന്ന് സംസാരിച്ച് വിനോദ് കോവൂര്‍. തെരഞ്ഞെടുപ്പ് പൂരം ഗംഭീരമായി നടന്നു എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്‌നമാണെന്ന് നടന്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാരണമാണ് കോവിഡ് രൂക്ഷമായതെന്ന് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു. ഗവണ്‍മെന്റിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി. തെരഞ്ഞെടുപ്പിന് ആളുകളൊക്കെ ഗംഭീരമായി കൂടി. എന്നാല്‍ കലാകാരന്‍മാരുടെ മുന്നില്‍ നൂറ് പേര് ഇരിക്കുക എന്ന് പറഞ്ഞാല്‍ അത് പ്രശ്‌നമാണ്. അതിനൊക്കെ ഭയങ്കര പ്രതിഷേധമുണ്ട്. തൃശൂര്‍ പൂരത്തേക്കാള്‍ വലിയ പൂരമാണ് തെരഞ്ഞെടുപ്പ് സമയത്ത് നടന്നത്.തൃശൂര്‍ പൂരത്തില്‍ ചെണ്ട കലാകാരന്മാരടക്കം എത്ര പേരുടെ വരുമാനം നഷ്ടമായി? ഇനിയങ്ങോട്ട് എന്താണെന്ന് ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുന്ന അവസ്ഥയാണ് ഈ കലാകാരന്മാരുടെ മുന്നിലുള്ളതെന്നും വിനോദ് കോവൂര്‍ പറഞ്ഞു.
 

Latest News