Sorry, you need to enable JavaScript to visit this website.

മാലദ്വീപില്‍ സെക്‌സ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമുണ്ട്, പാര്‍ലമെന്റില്‍ പ്രമേയം

മാലി- ലൈംഗിക അതിക്രമ കേസുകളില്‍ കുറ്റപത്രങ്ങള്‍ വൈകുന്നതും ക്രമേണ കേസ് വിസ്മൃതിയിലാകുന്നതും മാലദ്വീപില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം.

രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് കുറ്റവാളികളെ യഥാസമയം ശിക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മദുവ്വരി എം.പി ആദം ശരീഫ് സമര്‍പ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ലൈംഗികാതിക്രമ കേസുകള്‍ ഗണ്യമായി വര്‍ധിക്കുമ്പോഴും യഥാസമയം നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രമേയത്തില്‍ പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും നടപടികളും ശിക്ഷകളും ഇല്ലാത്തതും കാരണം ജനങ്ങള്‍ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ഇരകളാകുന്നവര്‍ക്ക് യഥാസമയം നിതീ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


  കാരുണ്യം വറ്റിയിട്ടില്ല; കോവിഡ് ചൂഷണത്തിനിടയില്‍ വേറിട്ടൊരു ഫോട്ടോ

സൗദിയിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടിയാകും; മാലദ്വീപിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാര്‍ക്ക് വിലക്ക്

 

Latest News