ചെന്നൈ- തെറ്റായ ചികിത്സയിലൂടെ മുഖം വികൃതമാക്കിയ ഡോക്ടറില്‍നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ് നടി റെയ്സ വില്‍സണ്‍.
താന്‍ ആവശ്യപ്പെടാത്ത ചികിത്സക്ക് നിർബന്ധിച്ചാണ് ത്വക് രോഗ വിദഗ്ധ തെറ്റായ ചികിത്സ നടത്തിയതെന്നും നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് നടിയുടെ വാദം. അനാവശ്യ ചികിത്സ നടത്തി തന്‍റെ ജീവന്‍ അപകടത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ചികിത്സക്ക് ശേഷം വലതു കണ്ണിനു താഴെ വീർത്തിരിക്കുന്ന ചിത്രം നേരത്തെ തന്നെ നടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഡോ.ഭൈരവി സെന്തിലിനെതിരെയാണ് പരാതി.
പണം തട്ടാന്‍വേണ്ടി മാത്രമാണ് ഡോക്ടർ അനാവശ്യചികിത്സ നടത്താന്‍ സമ്മർദം ചെലുത്തിയതെന്ന് നടി പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആരോപിച്ചു.
![]() |
കോവിഡ്: കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു |
![]() |
ഇന്ത്യയിലേക്ക് സൗദിയില്‍നിന്ന് ടാങ്കുകളും ഓക്‌സിജനും; നന്ദി അറിയിച്ച് അദാനി |