തെഹ്‌റാന്‍- കോവിഡിന്റെ ഇന്ത്യന്‍ വകഭേദം കൂടുതല്‍ മാരകമാണെന്നു ചൂണ്ടിക്കാട്ടി ഇറാനും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
മാര്‍ച്ച് അവസാനം ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഇറാനില്‍ സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. മിഡില്‍ ഈസ്റ്റില്‍ കോവിഡിന്റെ പ്രഭവ കേന്ദ്രം ഇറാനായിരുന്നു. രാജ്യത്ത് ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്.
ഇന്ത്യന്‍ കൊറോണ വൈറസാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വലിയ ഭീഷണിയെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇംഗ്ലീഷ്, ബ്രസീലിയന്‍ വൈറസിനേക്കാള്‍ മാരകമാണ് ഇന്ത്യന്‍ വകഭേദമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞയാറാഴ്ച അര്‍ധ രാത്രി മുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പാക്കിസ്ഥാനില്‍നിന്നുള്ള സര്‍വീസുകളും നിര്‍ത്തിവെക്കുന്നുണ്ട്.
![]() |
കുവൈത്ത് വാതിലടച്ചതിനു പിന്നാലെ ഖത്തറിലും ആശങ്ക |
![]() |
വിലക്കിനുമുമ്പ് ഇന്ന് അവസാന അവസരം; യു.എ.ഇയിലേക്ക് ടിക്കറ്റ് കിട്ടാതെ പ്രവാസികള്‍ |