തൃശൂര്‍- അടുത്തിടെ ചലച്ചിത്രതാരം മഞ്ജു വാര്യരുടെ ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. വൈറ് ഷര്‍ട്ടും ബ്ലാക്ക് സ്‌കേട്ടും ധരിച്ച് കൈവീശി വരുന്ന താരത്തിന്റെ ലുക്ക് അനുകരിച്ചുകൊണ്ടും പലരും രംഗത്തെത്തി. ശ്രദ്ധ നേടുകയാണ് ഇതേ ലുക്കിലുള്ള ഒരു മുത്തശ്ശിയുടെ ഫോട്ടോ. മഞ്ജു വാര്യര്‍ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇതിലും മികച്ചൊരു പുരസ്‌കാരം എനിക്ക് വേറെ കിട്ടാനുണ്ടോ' എന്ന അടിക്കുറിപ്പോടെയാണ് മുത്തശ്ശിയുടെ ചിത്രം മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലക്ഷ്മി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ബ്ലാക് ആന്‍ഡ് വൈറ്റ് നിറങ്ങളില്‍ വസ്ത്രം ധരിച്ച് നിറചിരിയേടെ കൈവീശിക്കാണിക്കുന്ന മുത്തശ്ശിയുടെ ചിത്രവും ആരുടേയും മനം കവരും. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എറ്റവും ഒടുവിലായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ചതുര്‍മുഖം ആണ്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ് ചതുര്‍മുഖം. സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമാണിത്. സണ്ണി വെയ്‌നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.