മുംബൈ- മുംബൈയില്‍ നല്‍കാതെ ദല്‍ഹിയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ഏർപ്പാടാക്കിയതിനെ വിമർശിച്ചയാള്‍ക്ക് മറുപടിയുമായി നടി സുസ്മിത സെന്‍.
ഓക്സിജന്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന ദല്‍ഹിയിലേക്ക് താന്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഏർപ്പാടാക്കിയെന്നും പക്ഷേ അങ്ങോട്ട് എത്തിക്കാന്‍ വഴി കാണുന്നില്ലെന്നും നടി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലേക്ക് എന്തുകൊണ്ട് സിലിണ്ടറുകള്‍ ഏർപ്പാടാക്കുന്നില്ലെന്ന് ട്വിറ്ററില്‍ ഒരാള്‍ പ്രതികരിച്ചത്.
മുംബൈയില്‍ സിലിണ്ടറുകള്‍ നിലവില്‍ ലഭ്യമായതിനാലാണ് ക്ഷാമം നേരിടുന്ന ദല്‍ഹിയിലേക്ക് സിലിണ്ടറുകള്‍ ഏർപ്പാടാക്കാന്‍ ഒരുങ്ങിയതെന്ന് സുസ്മിത മറുപടി നല്‍കിയത്. ദല്‍ഹിയില്‍ ചെറിയ ആശുപത്രികളില്‍ പ്രത്യേകിച്ചും ഓക്സിജന്‍ ക്ഷാമമുണ്ടെന്നും പറ്റുമെങ്കില്‍ സഹായിക്കണമെന്നും അവർ വിമർശകനോട് ആവശ്യപ്പെട്ടു.
![]() |
ഇന്ത്യയില്‍ പുതിയ 3,46,786 കോവിഡ് കേസുകള്‍; 2624 പേർ കൂടി മരിച്ചു |
![]() |
വിലക്കിനുമുമ്പ് ഇന്ന് അവസാന അവസരം; യു.എ.ഇയിലേക്ക് ടിക്കറ്റ് കിട്ടാതെ പ്രവാസികള്‍ |
![]() |
പൂരത്തിനിടെ ആല്‍മരം പൊട്ടിവീണ അപകടത്തില്‍ മരണം രണ്ടായി; വെടിക്കെട്ട് ഒഴിവാക്കി |