മംഗളൂരു- കര്‍ണാടകയില്‍ വിവാഹ ക്ഷണക്കത്ത് നല്‍കുമ്പോള്‍ പങ്കെടുക്കുന്ന അതിഥികളുടെ ആധാര്‍ കാര്‍ഡുകള്‍ വാങ്ങണമെന്ന നിബന്ധന വിവാദമായി.
വിവാഹത്തില്‍ പങ്കെടുക്കുന്ന 50 പേരുടെ ആധാര്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട അധികൃതര്‍ പാസ് അനുവദിക്കുകയുള്ളൂ.
വീടുകളിലായാലും ഓഡിറ്റോറിയത്തിലായാലും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കിയിരിക്കയാണ്.
പാസുള്ളവരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്ന് മാത്രമല്ല, നോഡല്‍ ഓഫിസര്‍ സന്ദര്‍ശിച്ച് ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് ഇഷ്യൂ ചെയ്യുന്ന പാസ് നല്‍കിയ ആരെങ്കിലും വന്നില്ലെങ്കില്‍ പകരം ആളെ പങ്കെടുപ്പിക്കാനും പാടില്ല.
ആധാര്‍ കാര്‍ഡ് വാങ്ങുന്നത് വിവാദമായതിനെ തുടര്‍ന്ന് 50 അതിഥികളുടെ കൃത്യമായ പട്ടിക സമര്‍പ്പിച്ചാല്‍ മതിയെന്ന് കുന്ദാപ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീശ പറഞ്ഞു. ഈ പട്ടികയുടെ അടിസ്ഥാനമാക്കി പാസ് ഇഷ്യൂ ചെയ്യുമെന്നും ആധാര്‍ കാര്‍ഡിനു വേണ്ടി നിര്‍ബന്ധിക്കരുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിക്കപ്പുകള്‍ കൂട്ടിയിടിച്ച് കത്തി; നാലു പേര്‍ വെന്തുമരിച്ചു |
സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിക്കല്‍; ഫീസ് 75 റിയാല്‍ |