കൊച്ചി- മെഗാ സ്റ്റാര്‍ മമ്മുട്ടിയോട് ആളുകള്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഇതിന് പ്രായ വ്യത്യാസമില്ല. ഇപ്പോഴിതാ ഒരു കൊച്ചു കുഞ്ഞിന്റെ ക്ഷോമാന്വേഷണത്തിന് മമ്മുക്ക നല്‍കിയ മറുപടി മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. പിറന്നാളിന് മമ്മുക്ക വരാഞ്ഞ് പിണങ്ങിയ കുഞ്ഞിനെ ആശ്വസിപ്പിച്ച ചരിത്രമുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം കേക്ക് മുറിക്കാന്‍ നില്‍ക്കുമ്പോള്‍ പീലി മോളെ കാണാന്‍ രണ്ട് പെട്ടികളുമായി രണ്ട് പേര്‍ വരുന്നത്. ഒരു കേക്കും കുഞ്ഞുടുപ്പും. പിറന്നാളിന് പീലി മോള്‍ക്ക് കൊച്ചിയില്‍ നിന്നും ഒരാളുടെ സമ്മാനം ആണ്. മറ്റാരുമല്ല; മമ്മൂട്ടിയാണ് പീലിമോളുടെ പിറന്നാള്‍ ദിനം അവിസ്മരണീയം ആക്കിയത്. മമ്മൂട്ടി അയച്ച കേക്ക് മുറിച്ച് ആഘോഷിക്കുമ്പോള്‍ പിന്നാലെ മറ്റൊരു സര്‍പ്രൈസുമെത്തി. വീഡിയോ കോളില്‍ അതാ മമ്മൂട്ടി തന്നെ പീലി മോള്‍ക്ക് ആശംസയുമായി എത്തി. ഇളം പ്രായക്കാരായ ആരാധകരോട് മമ്മുക്ക എന്ന് ആരാധകര്‍ വിളിക്കുന്ന മമ്മൂട്ടിക്ക് ഒരു പ്രത്യേക വാത്സല്യമുണ്ട്.
ഇപ്പോഴിതാ മറ്റൊരു കുഞ്ഞിന്റെ സുഖാന്വേഷണത്തിനു മമ്മുക്ക നേരിട്ട് മറുപടി നല്‍കിയിരിക്കുകയാണ്. മമ്മൂട്ടി കാറില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിന്റെ ചോദ്യം. 'അസ്സലാമു അലൈക്കും, സുഖമാണോ?' എന്നാണ് കൊച്ചുപെണ്‍കുട്ടിയുടെ സ്വരം. ഈ ചോദ്യത്തിന് മമ്മുക്ക മറുപടിയും നല്‍കി. ഈ വീഡിയോ ശ്രദ്ധേയമാവുകയാണ്.
കോവിഡ് കാലത്ത് തിയേറ്ററുകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന താരം കൂടിയാണ് മമ്മുട്ടി. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന 'ദി പ്രീസ്റ്റ്' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നോട്ടുപോയ ചിത്രമാണ്. കോവിഡ് ഇടവേളക്ക് ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന് കഴിയുമെന്ന പ്രതീക്ഷ തെറ്റിക്കാതെ തെളിയിച്ച സിനിമ. 13 കോടിക്കുള്ളില്‍ തീര്‍ത്ത ചിത്രം ബോക്‌സ് ഓഫീസില്‍ 57 കോടി തൂത്തുവാരിക്കഴിഞ്ഞു. ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനുണ്ട്.