Sorry, you need to enable JavaScript to visit this website.

സഹോദരിയെക്കുറിച്ച് ദുല്‍ഖറിന്റെ ഹൃദയഹാരിയായ കുറിപ്പ്

സഹോദരി സുറുമിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ കുറിപ്പ്  ഹൃദ്യമായി.

'നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം നേരുന്നു.

നിങ്ങള്‍ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്, സഹോദരി എന്നതിലുപരി അമ്മയാണ്. ശരിക്കും ഞാന്‍ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്. നിങ്ങള്‍ വളരെ മനോഹരമായി കൈകാര്യം ചെയ്തുകൊണ്ടുപോകുന്ന നിരവധി റോളുകളും നമ്മുടെ പ്രിയപ്പെട്ട ഓര്‍മ്മകളും ഞാനിവിടെ കുറിക്കട്ടെ.

ഞാന്‍ കൊണ്ടു കളയാതിരിക്കാന്‍ പപ്പ സൂക്ഷിച്ചു വയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ എനിക്കായി കട്ടെടുക്കുന്ന എന്റെ ക്രൈം പാര്‍ട്ണര്‍. നമുക്ക് മാത്രം മനസിലാകുന്ന കളികളും തമാശകളും. ചെറുപ്പം മുതല്‍ സിനിമയോടും സംഗീതത്തോടും കാര്‍ട്ടൂണുകളോടും പൊതുവായുള്ള നമ്മുടെ ഇഷ്ടം.

ഞാന്‍ പ്രശ്‌നത്തിലകപ്പെടുമ്പോള്‍ എനിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്നയാള്‍. മികച്ച മകള്‍, സഹോദരി, സുഹൃത്ത്, മരുമകള്‍, ചെറുമകള്‍, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഇത്ത.

പക്ഷെ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഇതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഓരോ തവണയും അതെന്റെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. എനിക്കറിയാം ഈ നാളുകളില്‍ ഞാനല്‍പം തിരക്കിലായിരുന്നു, അതുകൊണ്ട് തന്നെ നമുക്ക് കാണാന്‍ സാധിച്ചിട്ടില്ല, പക്ഷേ നമുക്കറിയാം അതൊന്നും ഒന്നിനേയും മാറ്റിയിട്ടില്ലെന്ന്.

സന്തോഷം നിറഞ്ഞ വര്‍ഷമാകട്ടെ ഇതെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.

ജന്മദിനാശംസകള്‍ ഇത്ത... ദുല്‍ഖര്‍ കുറിക്കുന്നു..

 

Latest News