കാഠ്മണ്ഡു- ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ നേപ്പാളിലെത്തി. സിനിമ ചിത്രീകരണത്തിനാണ് ധര്‍മ്മജന്‍ നേപ്പാളിലെത്തിയത്. ബിബിന്‍ ജോര്‍ജ് നായകനായ ചിത്രത്തിലാണ് ധര്‍മ്മജനും പ്രധാന വേഷം ചെയ്യുന്നത്. രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ നേപ്പാളാണ്. ജോണി ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധര്‍മ്മജന്റെ സിനിമ. കഴിഞ്ഞ വര്‍ഷം നടന്ന മരട് ഫ്‌ളാറ്റ് പൊളിക്കലിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ട സംഭവമാണ് ചിത്രം പറയുന്നത്. മാര്‍ച്ച് അഞ്ചാം തിയതി സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് മരട് ഫഌറ്റ് നിര്‍മ്മാതാക്കള്‍ ചിത്രത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്ന വാദത്തിന്മേലാണ് ഫഌറ്റ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ചിത്രത്തിന്റെ റീലിസ് തടയുകയായിരുന്നു. ദിനേശ് പള്ളത്തതാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുസ്, സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്.