അമ്മയുടെ സാരി, സ്വന്തം ടീ ഷര്‍ട്ടു ചെയ്തുണ്ടാക്കിയ ബ്ലൗസ്... നടി സനൂഷ വിഷുച്ചിത്രത്തിന് ഒരുങ്ങിയത് ഇങ്ങനെ...
'വിഷുവിന് വീട്ടിലായിരുന്നാല്‍ സാരിയുടുത്ത് ചിത്രങ്ങളെടുക്കാന്‍ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും.'
'അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജന്‍ ഗേളായി, ടീ ഷര്‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.'സാരി അണിഞ്ഞുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സനൂഷ കുറിച്ചു.
'ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാല്‍ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു.'സനൂഷ പറയുന്നു.
ബാലനടിയായി സിനിമയിലെത്തി പിന്നീട് നായികനിരയിലേക്ക് ഉയര്‍ന്ന താരമാണ് സനുഷ. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 2012ലാണ് മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെ സനുഷ നായികയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്കില്‍ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്‌സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.