ഇന്‍സ്റ്റഗ്രാമില്‍ കമിങ് സൂണ്‍ എന്ന് ടീസര്‍ ചിത്രങ്ങളിട്ട് ആരാധകരെ ആകാംക്ഷയിലാക്കിയ ഗായകന്‍ ആതിഫ് അസ്‌ലമിന്റെ റമദാന്‍ സമ്മാനം എത്തി. 'മുസ്തഫാ ജാനെ റഹ്‌മത്' എന്ന പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഏറ്റവും പുതിയ രൂപമായിരുന്നു ആ സമ്മാനം. അസ്‌ലം മാത്രമല്ല, മറ്റു നാലു ഗായകര്‍ കൂടി ഉള്‍പ്പെടുന്ന ഓന്‍സംബ്ള്‍ യുട്യൂബില്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഏഴു ലക്ഷത്തിലേറെ പേരാണ് കണ്ടത്. കോക്ക് സ്റ്റുഡിയോയിലെ ഏറ്റവും പുതിയ ഗായകരായ നുമാന്‍ ജാവേദ്, അഹ്‌സന്‍ പര്‍വായിസ് മെഹ്ദി, കുമൈല്‍ ജാഫരി എന്നിവര്‍ക്കൊപ്പമാണ് അസ്‌ലം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൂഫീ പണ്ഡിതന്‍ അഹമദ് റസാ ഖാന്‍ ബറേല്‍വി രചിച്ച നഅത്തിന് പുതിയ ഭാവം നല്‍കിയിരിക്കുന്നത്. മതകീര്‍ത്തനങ്ങള്‍ പാടി ഹിറ്റാക്കുന്ന അസ്‌ലമിന്റെ മികവ് ഇവിടേയും തെളിയുന്നു.
താജ്ദാരെ ഹറം കോക്ക് സ്റ്റുഡിയോയില്‍ അസ്‌ലം പാടിയത് 30 കോടിയിലേറെ ആളുകളാണ് കേട്ടത്. അസ്മാഉല്‍ ഹുസ്‌നയുടേയും നുസ്‌റത് ഫതേഹ് അലി ഖാന്റെ വോഹി ഖുദാ ഹെ യുടേയും അസ്‌ലം വെര്‍ഷനുകളും വന്‍ ഹിറ്റാണ്.