മുംബൈ- കുഞ്ഞു വമിക ജീവിതം മാറ്റിമറിച്ചു കൊണ്ടിരിക്കയാണെന്ന് ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. വമികയുടെ ജനനത്തിനു ശേഷം ജീവിതം പാടേ മാറി. തനിക്ക് മാത്രമല്ല ഭാര്യയും നടിയുമായ അനുഷ്‌കക്കും ഇതേ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ അനുഭവം എങ്ങനെ പങ്കുവെക്കണമെന്നറിയില്ല. അത്രമാത്രം അനുഗൃഹീതമാണ് ഇപ്പോള്‍ കടന്നുപോകന്ന നിമിഷങ്ങള്‍-വിരാട് കോഹ് ലി കൂട്ടിച്ചേര്‍ത്തു.
ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഇന്ത്യന്‍ സ്‌കിപ്പര്‍ കോഹ് ലിയും കഴിഞ്ഞ ജനുവരി 11 നാണ് അച്ഛനമ്മമാരായത്.
കുഞ്ഞിനോടൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നുവെങ്കിലും പിതാവായശേഷമുള്ള അനുഭവങ്ങള്‍ അദ്ദഹം ആദ്യമായാണ് പങ്കുവെക്കുന്നത്. കുഞ്ഞിന് അമ്മയെ മാത്രമല്ല, അച്ഛനേയും വേണമെന്നും സ്വന്തം ജീവിതത്തില്‍ വലിയ മാറ്റമുണ്ടായെന്ന് പറഞ്ഞുകൊണ്ട് വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടു.