കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തമിഴില്‍ രണ്ടകം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ടി.പി ഫെല്ലിനിയാണ്.
വ്യത്യസ്തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബനെ പോസ്റ്ററില്‍ കാണുന്നത്.
കാല്‍നൂറ്റാണ്ടിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന വേളയില്‍ തന്നെ ഒറ്റ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തമിഴകത്തെയും മലയാളത്തിലെയും റൊമാന്റിക് ഹീറോകള്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ജാക്കി ഷ്‌റോഫ് ആണ് മറ്റൊരു പ്രധാനതാരം.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ഛായാഗ്രാഹണം.