സിനിമയുടെ തിരക്കുകളില്‍നിന്ന് മാറി താരം ആതിരപ്പിള്ളിയില്‍ അവധിയാഘോഷിക്കുകയാണ് നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ആതിരപ്പിള്ളിയുടെ വെള്ളച്ചാട്ടത്തിന് കീഴെ മുട്ടുകുത്തിനിന്നു വെള്ളത്തില്‍ കളിക്കുന്ന മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം തരംഗമായി.
ചില കാര്യങ്ങള്‍ നമുക്ക് വിലപ്പെട്ടതാണ് ഇവിടുത്തെ അമ്പരപ്പിക്കുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടം പോലെയെന്നാണ് ചിത്രത്തിന് താഴെ അഹാന കുറിച്ചിരിക്കുന്നത്. ഇതിനു മുന്‍പും ആതിരപ്പിള്ളിയിലെ ചിത്രങ്ങള്‍ താരം പങ്കുവച്ചതിന് നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. അഹാന ടൈറ്റില്‍ റോളില്‍ എത്തുന്ന നാന്‍സി റാണിയാണ് ഇനിതാരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ഷൈന്‍ ടോം ചാക്കോ ചിത്രം അടിയിലും അഹാനയാണ് നായിക.