Sorry, you need to enable JavaScript to visit this website.

മനോജ് കെ. ജയന്റെ  രൂപാന്തരം: അന്ന് മമ്മൂക്കയുടെ  അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍

വൈക്കം- ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. പോലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരുന്നു. ഇപോഴിതാ സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന മനോജ് കെ ജയന്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. മനോജ് കെ ജയന്‍ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഐപിഎസ് ഓഫീസറായ അരവന്ദ് കരുണാകരന്‍ എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഒരുപാട് സന്തോഷവും സ്‌നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച് സല്യൂട്ട് എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്ക് അപ് ആയി. 2005ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്പോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല.
2021ല്‍ ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന് ഇതൊരു അപൂര്‍വ്വഭാഗ്യമെന്നും മനോജ് കെ ജയന്‍ പറയുന്നു. മനോജ് കെ ജയന്‍ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ എന്തൊരു സ്വീറ്റ് പേഴ്‌സണ്‍ ആണ് മോനെ നീ ഐ ലവ് യു എന്നും മനോജ് കെ ജയന്‍ എഴുതിയിരിക്കുന്നു. പ്രിയപ്പെട്ട റോഷന്‍, ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്‌നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച് ,പല തവണ ,പല സമയത്ത് സെറ്റില്‍ വച്ച് എല്ലാവരോടുമായി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ സന്തോഷം അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നിലെ നടന് തന്ന പിന്തുണയ്ക്ക് നൂറു നന്ദി.ബോബി സഞ്ജയ്‌യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി. കാരണം ,നവ മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കള്‍ ആണ് അവര്‍. കുറച്ച് താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചുവെന്നു മനോജ് കെ ജയന്‍ എഴുതുന്നു.
 

Latest News