ഇരിട്ടി- നടി ഐശ്വര്യ ലക്ഷ്മിയ്ക്ക് കോവിഡ്. ഹോം ക്വാറന്റൈനിലാണ് ഐശ്വര്യ ഇപ്പോള്‍. പ്രകടമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം ഹോം ക്വാറന്റൈനിലേക്ക് മാറുകയായിരുന്നുവെന്നും ഐശ്വര്യ പറയുന്നു.
'ഞാന്‍ മാസ്‌ക് ധരിച്ചു, സാനിറ്റര്‍ ഉപയോഗിച്ചു, സാമൂഹിക അകലം പാലിച്ചു, ശുപാര്‍ശ ചെയ്തതെല്ലാം ചെയ്തു. പക്ഷേ ഏതോ ഒരു നിമിഷത്തില്‍ ഇതെല്ലാം എന്റെ സാധാരണ ജീവിതത്തെ ബാധിക്കുന്നതോര്‍ത്തു മടുപ്പു തോന്നി. കാര്യങ്ങളെ ലഘുവായെടുത്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇതാ ഞാന്‍, ഐസൊലേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കാനായി യോഗ ചെയ്യുന്നു, ആന്റി വൈറല്‍ മരുന്നുകളും മള്‍ട്ടി വിറ്റാമിന്‍ ഗുളികളും എടുക്കുന്നു, ബാല്‍ക്കണിയില്‍ നിന്നും മാതാപിതാക്കളുമായി ആശയവിനിമയം നടത്തുന്നു. മാസ്‌ക് ധരിക്കുക, നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്യുക. ഒരിക്കലും നിസ്സാരമായി എടുക്കരുത്' ഐശ്വര്യ കുറിക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളുമായി തിരക്കിലായിരുന്നു ഐശ്വര്യ. മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍, ധനുഷിനൊപ്പമുള്ള ആക്ഷന്‍ ത്രില്ലര്‍, മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്യല്‍, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഐശ്വര്യയുടേതായി ഒരുങ്ങുന്നത്.