തിരുവനന്തപുരം- അച്ഛന്റെ രാഷ്ട്രീയം അടക്കം ബന്ധപ്പെടുത്തി തന്നെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാര്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ദിയയുടെ പ്രതികരണം. 'എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ' എന്നതായിരുന്നു ദിയ യുടെ ചോദ്യം. എട്ടുലക്ഷത്തോളം പേര്‍ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രെമോഷനുകളും ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്‌നമാണ് താരം ചൂണ്ടികാട്ടുന്നത്.