ബംഗളൂരു- അപകടത്തിൽ പെട്ട യുവാവിന്റെ ചിത്രവും വീഡിയോയും പകർത്താനുള്ള മത്സരംമൂലം നഷ്ടമായത് ഒരു ജീവൻ. യുവാവിനെ രക്ഷിക്കാനിറങ്ങുന്നതിന് പകരം കൂട്ടംകൂടിനിന്നവർ അരമണിക്കൂറോളം നേരെ ചോരയൊലിപ്പിച്ച് കിടക്കുന്ന യുവാവിന്റെ ചിത്രമെടുക്കുകയായിരുന്നു. തുടർന്ന് അൻവർ അലി എന്ന പതിനെട്ടുകാരൻ മരിക്കുകയും ചെയ്തു.
കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽനിന്ന് 380 കിലോമീറ്റർ അകലെ കൊപ്പലിലാണ് സംഭവം. സൈക്കിളിൽ പോകുകയായിരുന്ന അൻവറിനെ സർക്കാർ ബസ് ഇടിക്കുകയായിരുന്നു. വാഹനം ദേഹത്തൂടെ കയറിയിറങ്ങി. എന്നാൽ ഓടിക്കൂടിയ ആളുകൾ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം വീഡിയോ പകർത്താൻ തിരക്ക് കൂട്ടി. പുറത്തുവന്ന വീഡിയോയിൽ ഒരാൾ അൻവറിന് കുറച്ചുവെള്ളം നൽകുന്നതും കാണാം.