ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ 3.15 കോടിയുടെ സൂപ്പര്‍ എസ്‌യുവി സ്വന്തമാക്കി 

മുംബൈ- ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്‌യുവി ഉറുസ് സ്വന്തമാക്കിയ ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യന്‍. പ്യര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ കാര്‍ത്തിക് ആര്യന്‍ കഴിഞ്ഞ ദിവസമാണ് ലംബോര്‍ഗിനിയുടെ കരുത്തന്‍ എസ്‌യുവിയെ സ്വന്തമാക്കിയത്. ഏകദേശം 3.15 കോടി എക്‌സ്‌ഷോറും വിലയുള്ള ഉറുസിന്റെ ഇന്ത്യന്‍ അരങ്ങേറ്റം  2018 ജനുവരിയിലായിരുന്നു. ഇതുവരെ 100ല്‍ അധികം ഉറുസ് ഇന്ത്യയില്‍ മാത്രം വിറ്റിട്ടുണ്ടെന്ന് ലംബോര്‍ഗിനി പറയുന്നു. നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി എയ്റ്റ് പെട്രോള്‍ എന്‍ജിനാണ് ഈ സൂപ്പര്‍ എസ്!യുവിക്ക് കരുത്തേകുന്നത്. 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തില്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ ഉറുസിന് വെറും 3.6 സെക്കന്‍ഡ് മതിയെന്നാണു നിര്‍മാതാക്കളുടെ അവകാശവാദം. മണിക്കൂറില്‍ 305 കിലോമീറ്ററാണ് ഉറുസിന്റെ പരമാവധി വേഗം.
 

Latest News