മുംബൈ- ബോളിവുഡ് നടി കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണ് എന്നും നടി വ്യക്തമാക്കി. തിങ്കളാഴ്ച ബോയ്ഫ്രണ്ടും നടനുമായ വിക്കി കൗശലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.'കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കുന്നുണ്ട്. എന്നോട് ബന്ധപ്പെട്ട ആളുകളെല്ലാം ഐസൊലേഷനില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.'കത്രീനപറഞ്ഞു.