മുംബൈ- മക്കളെ കാണാന്‍ അനുവദിക്കാത്ത ക്രൂരതയാണ് നടി ശ്വേത തിവാരി കാണിച്ചതെന്ന ആരോപണവുമായി മുന്‍ ഭർത്താവ് അഭിനവ് കോഹ് ലി രംഗത്ത്.
തന്നോടും ശ്വേതയുടെ ആദ്യ ഭർത്താവ് രാജ ചൗധരിയോടും സ്വീകരിച്ച സമീപനത്തില്‍ സാമ്യമുള്ള കാര്യം മക്കളെ തങ്ങളില്‍നിന്ന് നിർബന്ധപൂർവം അകറ്റി എന്നതാണെന്ന് അഭിനവ് കോഹ് ലി പറയുന്നു.
രാജ ചൌധരി മകള്‍ പലകിനോടൊപ്പം
മക്കളെ അകറ്റിയാല്‍ പിതാക്കള്‍ അനുഭവിക്കുന്ന വേദന തന്‍റെ സ്വന്തം അനുഭവത്തിലൂടെ പറയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
13 വർഷത്തെ കാത്തിരിപ്പിനുശേഷം ശ്വേതയുടെ ആദ്യ ഭർത്താവ് രാജ ചൗധരി മകള്‍ പലകിനെ കാണാനെത്തിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.
മകനെ വിട്ടുകിട്ടാനും ആഗ്രഹിക്കുമ്പോള്‍ പോയി കാണാനുമുളള നിയമ പോരാട്ടത്തിലാണ് നടി ശ്വേതയുടെ രണ്ടാമത്തെ ഭർത്താവ് അഭിനവ് കോഹ് ലി.
മുന്‍ഭാര്യയുമായി അനുരഞ്ജനത്തിനു തയാറുണ്ടോ എന്ന ചോദ്യത്തിന് മകനെ രണ്ടു പേരുടേയും സ്നേഹത്തോടെ വളർത്തുകയാണ് പ്രധാനമെന്നായിരുന്നു അഭിനവിന്‍റെ മറുപടി.