തൃശൂര്‍- നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയില്‍ താരങ്ങളായി മലയാളത്തിന്റെ പ്രിയനടന്‍ ബിജു മേനോനും ഭാര്യ സംയുക്ത വര്‍മ്മയും. സംയുക്തയുടെ ബന്ധു കൂടിയായ നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുന്നുവെന്ന് ഉത്തര അറിയിച്ചിരുന്നു.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.