ചെന്നൈ- തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി നിന്നാല്‍ സിനിമ വിടുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ സ്ഥാപകനുമായ കമല്‍ ഹാസന്‍. ജനങ്ങളെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും അതിന് സിനിമ തടസമാകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'ചിലര്‍ വിചാരിക്കുന്നത് ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായിട്ട് വീണ്ടും സിനിമയിലേക്ക് പോകുമെന്നാണ്. അവരോട് എനിക്ക് പറയാനുള്ളത്, ആരാണ് അപ്രത്യക്ഷമാകുന്നത് എന്നു കാണാം, കാരണം അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.'കമല്‍ ഹാസന്‍ പറഞ്ഞു.ഉത്തരവാദിത്വമുള്ളൊരു പാര്‍ട്ടി എന്ന നിലയില്‍ മക്കള്‍ നീതി മയ്യം സമര്‍പ്പിച്ചത് കൃത്യമായ തെരഞ്ഞെടുപ്പ് കണക്കുകളാണെന്നും അത് ഉദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.