കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ട് നടിയും സ്ഥാനാര്‍ത്ഥിയുമായ കൗശനി മുഖര്‍ജി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ വിവാദത്തില്‍. 'നിങ്ങള്‍ വോട്ടു ചെയ്യുന്നതിന് മുമ്പ്, വീട്ടില്‍ അമ്മയും സഹോദരിയുമുണ്ട് എന്ന് ചിന്തിക്കണം' എന്നാണ് നടി വീഡിയോയില്‍ പറയുന്നത്. വീഡിയോ എഡിറ്റ് ചെയ്ത് ബിജെപി ഐടി സെല്‍ തൃണമൂലിനെതിരെ ഉപയോഗിച്ചതോടെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്. കൗശനി വിശദീകരണവുമായി രംഗത്തെത്തി. 'ബംഗാള്‍, സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് എന്നാണ് ഞാന്‍ വ്യക്തമാക്കിയത്. ഹത്രാസ് സംഭവം ഉണ്ടായ ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശിനെ പോലെയല്ല പശ്ചിമബംഗാള്‍.'കൗശനി വ്യക്തമാക്കി. വില കുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ബിജെപി ഐടി സെല്‍ തന്റെ വീഡിയോ എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയാണെന്നും കൗശനി പറഞ്ഞു.രണ്ടു മാസം മുമ്പ് തൃണമൂലില്‍ അംഗത്വമെടുത്ത കൗശനി, പശ്ചിമ ബംഹഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.