Sorry, you need to enable JavaScript to visit this website.

താമരയില്‍ വോട്ട് ചെയ്യൂ- മുന്‍ കാല നടി   ജലജ ആലപ്പുഴയില്‍ പ്രചാരണത്തില്‍ 

ആലപ്പുഴ- ബി.ജെ.പിയുടെ കേരളത്തിലെ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് നടി ജലജ, ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിക്ക് വോട്ട് ചോദിച്ച് പ്രചാരണത്തിനിറങ്ങി. സന്ദീപ് വചസ്പതിക്ക് വേണ്ടി വീടുകള്‍ തോറുമുള്ള പ്രചാരണത്തിലാണ് ജലജ ഭാഗമായത്. പ്രചാരണത്തിന്റെ ഫോട്ടോകള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചു. മലയാളത്തിലെ ക്ലാസിക് സംവിധായകരായ അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, ഭരതന്‍, പദ്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ സ്ഥിരം നായികയായിരുന്നു ഒരുകാലത്ത് ജലജ. 1981 ല്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചിത്രത്തിലെ രമണിയെന്ന കഥാപാത്രം ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ജലജക്ക് നേടിക്കൊടുത്തു.ആലപ്പുഴയിലെ സ്ഥാനാര്‍ഥി വചസ്പതിയുടെ വിഷം ചൂറ്റുന്ന ഡയലോഗുകള്‍ നേരത്തേ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

Latest News