മുംബൈ- ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് -19 സ്ഥിരീകരിച്ചത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചത്. സ്വയം നിരീക്ഷണത്തില്‍ പോകുകയാണെന്ന് 28 കാരിയായ നടി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. നിർദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും താൻ പിന്തുടരുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
നടനും ആലിയയുടെ കാമുകനുമായ രൺബീർ കപൂറിനും ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 11 ന് നടത്തിയ പരിശോധനയില്‍ ആലിയ നെഗറ്റീവായിരുന്നു. ഗംഗുബായ് കത്തിയവാഡി ചിത്രത്തിന്‍ ഷൂട്ടിംഗില്‍ മൂന്നു പേരും ഒരുമിച്ചായിരുന്നു.
രണ്‍ബീർ കപൂറും ബൻസാലിയും വൈറസ് മുക്തരായതായി റിപ്പോർട്ടുകളില്‍ പറയുന്നു.
വ്യാഴാഴ്ച മുംബൈയിൽ 8,646 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ന