മുംബൈ- നടി ദിയ മിര്‍സയും ഭര്‍ത്താവ് വൈഭവ് രേഖിയും ആദ്യ കണ്‍മണിയെ പ്രതീക്ഷിക്കുന്നു. പുതിയ ഫോട്ടോയോടൊപ്പം ദിയ മിര്‍സയാണ് ഇന്‍സ്റ്റാഗ്രാമില്‍ സന്തോഷ വാര്‍ത്ത അറിയിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സ്വകാര്യ ചടങ്ങില്‍ വൈഭവ് രേഖിയും ദിയാ മിര്‍സയും തമ്മിലുള്ള വിവാഹം.
ഫെബ്രുവരി 15 നായിരുന്നു കാമുകന്‍ വൈഭവ് രേഖിയുമായുള്ള ദിയയുടെ വിവാഹം. ഏതാനും ഉറ്റസുഹൃത്തുക്കളും ദമ്പതികളുടെ കുടുംബങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ബിസിനസുകാരന്‍ സാഹില്‍ സംഘയെ ദിയ മിര്‍സ നേരത്തെ വിവാഹം ചെയ്തിരുന്നു. 2019 ഓഗസ്റ്റില്‍ വിവാഹമോചനം നേടി. തുടര്‍ന്ന് മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരനും നിക്ഷേപകനും പിരമല്‍ ഫണ്ട് മാനേജ്‌മെന്റ് െ്രെപവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനുമായ വൈഭവ് രേഖിയുമായി പ്രണയത്തിലായി.