മിർസാപൂർ- സ്ത്രീധനം ഇസ്ലാമിക വിരുദ്ധമാണെന്നും സ്ത്രീധനം ഉള്‍പ്പെട്ട വിവാഹങ്ങള്‍ക്ക് കാർമികത്വം വഹിക്കില്ലെന്ന് മർക്കസി സുന്നി ജംഇയ്യുത്തുല്‍ ഉലമായെ ഹിന്ദ്. ഉത്തർപ്രദേശിലെ മിർസാപൂരില്‍ സ്വാധീനമുള്ള സംഘടനയാണിത്.
സ്ത്രീധനത്തിനം ആവശ്യപ്പെടുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ സമൂഹത്തിലെ വലിയൊരു വിഭാഗം പെൺകുട്ടികളുടെ വിവാഹം മുടങ്ങുകയാണെന്ന് കമ്മിറ്റി ചെയർമാൻ മൗലാന നജം അലി ഖാൻ പറഞ്ഞു,
സംഗീതവും നൃത്തവും ഡിജെകളും നടക്കുന്ന വിവാഹങ്ങളിലും നിക്കാഹ് ചടങ്ങ് നടത്തില്ലെന്നും ബഹിഷ്കരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. സ്ത്രീധനം ചോദിക്കുന്നവർക്കും നിന്നു ഭക്ഷണം കഴിക്കുന്നവർക്കുമെതിരെ മിർസാപൂരില്‍ ഒരു പ്രസ്ഥാനം തന്നെ ആരംഭിച്ചിരിക്കയാണെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രക്ഷാധികാരി മുഫ്തി അബ്ദുൽ ഖാലിക് പറഞ്ഞു. വിവാഹാഘോഷത്തില്‍ ഡിസ്കോയും പടക്കങ്ങളും ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബഹിഷ്കരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. വിവാഹങ്ങളിൽ സംഗീതം സാമ്പത്തിക ഭാരവും അനാവശ്യവുമാണെന്ന് നേരത്തെയും മുസ്ലിം പണ്ഡിതന്മാർ ചൂണ്ടിക്കാട്ടിയിരുന്നു.