Sorry, you need to enable JavaScript to visit this website.

അണ്ടര്‍വെയറെന്ന് ഭാര്യ, ബീവീ അത് ഷോര്‍ട്‌സാണെന്ന് വസീം അക്രം; ട്വിറ്ററില്‍ ചിരി

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും സംഭാഷണങ്ങളും പലപ്പോഴും തമാശ സമ്മാനിക്കാറുണ്ട്. താരങ്ങളും സെലിബ്രിറ്റികളും ഉള്‍പ്പെട്ടതാണെങ്കില്‍ പറയുകയും വേണ്ട.
അത്തരത്തിലൊരു തമാശയാണ് പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസീം അക്രമവും ഭാര്യ ഷാനീറയും തമ്മിലുള്ള ട്വിറ്റര്‍ മറുപടികള്‍ സമ്മാനിച്ചത്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട 1987 ലെ ഒരു ഹോളി ആഘോഷ ചിത്രത്തിനുള്ള ഷനീറയുടെ ട്രോളിന് ഭര്‍ത്താവ് വസീം നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

https://www.malayalamnewsdaily.com/sites/default/files/2021/04/01/akram2.jpg
രാവിലെ ട്വിറ്റര്‍  തുറന്നപ്പോള്‍ ആദ്യം കണ്ടത് എന്റെ ഭര്‍ത്താവ് അണ്ടര്‍വെയര്‍ ധരിച്ചു നില്‍ക്കുന്നതാണ് കണ്ടത്. ഇത് നോര്‍മലാണോ എന്നാണ് ഷാനീറ തമാശയില്‍ കുറിച്ചത്.
ഉടന്‍ തന്നെ വസീം അക്രമിന്റെ മറുപടി എത്തി. ഇത് പുതിയ നോര്‍മലാണ് ബീവീ. ഇതിന്റെ പേരാണ് ഷോര്‍ട്സ്..
ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ വസീം അക്രമിന്റെ പഴയ ഫോട്ടോ ക്രിക്കറ്റ് കമന്‍ഡേറ്റര്‍ ഗൗതം ഭിമാനിയാണ് ഹോളി ആഘോഷത്തിനിടെ ട്വീറ്റ് ചെയ്തിരുന്നത്.
ക്രിക്കറ്റില്‍ തന്റെ പ്രിയങ്കരമായ ഓര്‍മയാണിതെന്നും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും കളിക്കാര്‍ ഒരു സ്വിമ്മിംഗ് പൂളില്‍ ഹോളി ആഘോഷിച്ചപ്പോള്‍ എടുത്ത ചിത്രമാണെന്നാണ് ഭിമാനിയുടെ അടിക്കുറിപ്പ്.

 

Latest News