കൊച്ചി- താര സംഘടനയായ 'അമ്മ ക്ക് വേണ്ടി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ചേര്‍ന്ന് അമ്മയുടെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.വൈശാഖ് ഒരുക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. 'അമ്മയുമായുള്ള കരാര്‍ ആശിര്‍വാദ് സിനിമാസ് ആണ്. ചിത്രം ആര് സംവിധാനം ചെയ്യണമെന്നുള്ളത് അവരുടെ തീരുമാനം ആണ്.' അമ്മ ഭാരവാഹികള്‍ പറഞ്ഞു.