കൊച്ചി- നടന് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' 3ഡി സിനിമയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നവോദയ സ്റ്റുഡിയോയിലാണ് 'ബാറോസ് : ഗാര്‍ഡ്യന്‍ ഓഫ് ഡി'ഗാമാസ് ട്രെഷര്‍' എന്ന ത്രീ ഡി സിനിമയുടെ ആദ്യ രംഗങ്ങള്‍ ചിത്രീകരിച്ചത്. 1984ല്‍ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോ ചിത്രത്തിന്റെ കഥ, തിരക്കഥ, സാങ്കേതിക സംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് മോഹന്‍ലാലിനൊപ്പമുണ്ട്.
നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ 'ബറോസ്' എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്.'വാസ്കോ ഡ ഗാമയുടെ റോളില്‍ റഫേല്‍ അമര്‍ഗോയും ഭാര്യയുടെ റോളില്‍ പാസ് വേഗയും അഭിനയിക്കുന്നു. കൂടാതെ ഷായാല മെക് കഫെറി, സീസര്‍ ലോറന്റോ, പദ്മാവതി റാവു, ജയചന്ദ്രന് പാലാഴി, ജോഷ്വ, ഡോണ്‍, പെഡ്രോ ഫിഗുറിറ്റോ, അമല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളണിയുന്നു. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
ബറോസിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ 13 വയസുകാരന് ലിഡിയന് നാദസ്വരമാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്. എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, ആക്ഷന്‍ കൊറിയോഗ്രാഫര്‍- എ. വിജയ്, ആക്ഷന്‍ ഡിസൈനര്‍- ജാക്രിറ്റ്, റിസര്‍ച്ച് ഡയറക്ടര്‍- ജെസോയ് ജോസഫ്, സൗണ്ട് ഡിസൈനര്‍- വിഷ്ണു പിസി, അരുണ്‍ എസ് മണി, ഗാനരചന- വിനയക് ശശികുമാര്‍, ലക്ഷ്മിസ് റീകുമാര്, കോസ്റ്റ്യൂം ഡിസൈനര്‍- ജ്യോതി മദ്നാനി സിംഗ്, വിഎഫ്എക്സ്- ബ്രൈന്ലി ബൈന് കാഡ്മാന്‍, ലൈവ് ആക്ഷന്‍ സ്റ്റീരിയോസ്കോപ്പിക് 3ഡി ആശിഷ് മിത്തല്‍ (സ്കൈ വര്‍ക്ക് സ്റ്റുഡിയോസ്), സ്റ്റീരിയോഗ്രാഫര്‍- കെ പി നമ്പിയതിരി, വൂഡു ക്യാരക്ടര്‍ ഡിസൈനര്‍- സന്തോഷ് മൂര്‍ത്തി, വൂഡു ക്യാരക്ടര്‍ പര്ഫോമര്- പ്രതാപ് പോത്താന്, പോസ്റ്റര്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്, ഗായകര്‍- നബിയോ റുബേല, അമൃത വര്‍ഷിനി, ഉപദേഷ്ടാക്കള്‍- ജോണ്‍ പോള്‍, വിസ്മയ മോഹന്‍ലാല്‍, സംഹിത ആര്നി, ഡോ സി ജെ ജോണ്‍, ഫെര്‍ണാണ്ടോ, കെ ശേഖര്‍, മരിയ ബ്രാങ്കോ.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും റാവീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നത്തോടെ രണ്ടാംഘട്ടം ഗോവയില്‍ ആരംഭിക്കും.