Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുന്നവർക്കും രക്ഷയില്ലെന്ന് അമേരിക്കയുടെ റിപ്പോർട്ട്

വാഷിംഗ്ടണില്‍ മനുഷ്യാവകാശ റിപ്പോർട്ട് പുറത്തിറക്കിയ ചടങ്ങില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ സംസാരിക്കുന്നു.

വാഷിംഗ്ടണ്‍- ഇന്ത്യയില്‍ സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ഉപദ്രവിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നത് തുടരുകയാണെന്ന് 2020 ലെ മനുഷ്യാവകാശ റിപ്പോർട്ടിൽ യുഎസ് വിദേശ കാര്യ വകുപ്പ് ആരോപിച്ചു. സോഷ്യൽ മീഡിയയില്‍ സർക്കാരിനെ വിമർശിക്കുന്നവർക്ക് പീഡനം നേരിടേണ്ടി വരികയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പുറമെ പറയുന്നുണ്ടെങ്കിലും ഇന്റർനെറ്റ് കമ്പനികളിൽനിന്ന്  ഉപയോക്താക്കളുടെ ഡാറ്റകള്‍ക്കായുള്ള ഗവൺമെന്റിന്റെ അഭ്യർത്ഥനകൾ ഗണ്യമായി വർദ്ധിച്ചുവെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഓരോ രാജ്യത്തെ കുറിച്ചുള്ള അവലോകനങ്ങളും മനുഷ്യാവകാശത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള രാജ്യം തിരിച്ചുള്ള ചർച്ചയും അടങ്ങുന്നതാണ് ഓരോ വർഷവും യു‌എസ് കോൺഗ്രസിന് സമർപ്പിക്കുന്ന റിപ്പോർട്ട്. ഓണ്‍ലൈനില്‍ ട്രോള്‍ ചെയ്യുന്നവരെ പോലും സർക്കാരും അവരുടെ അടുത്തയാളുകളും വെറുതെ വിടുന്നില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തെവുമായി ബന്ധപ്പെട്ട അവകാശത്തെ  മാനിക്കുന്നുവെന്നാണ് സർക്കാർ പൊതുവെ പറയുന്നതെങ്കിലും സർക്കാരും  സഹായികളും  സർക്കാരിനെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ആവർത്തിക്കുകയാണ്.

 പത്രപ്രവർത്തകർക്കെതിരേയും  എൻ‌ജി‌ഒ പ്രവർത്തകർക്കെതിരെയുമുള്ള കേസുകള്‍ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ദി വയറിലെ സിദ്ധാർത്ഥ് വരദരാജൻ (യു‌പി സർക്കാർ കേസ്), ആനന്ദബസാർ പത്രികയിലെ അനിർബൻ ചതോപാധ്യായ കേസ് (കൊൽക്കത്ത ) എന്നിവ എടുത്തു പറഞ്ഞിട്ടുമുണ്ട്.

Latest News