ന്യൂദൽഹി- ഇന്ത്യയുമായി സമാധാന ബന്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഇംറാന്‍ ഖാന് ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിക്ക് മറുപടിക്കത്തയച്ചു.
ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ കത്ത്. ജമ്മു കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടില്‍ പറയുന്നു.
മാർച്ച് 23 ന് പാക്കിസ്ഥാൻ ദേശീയ ദിനത്തിൽ ആശംസയർപ്പിച്ച് പ്രധാനമന്ത്രി മോഡി ഇസ്ലാമാബാദിലേക്ക് കത്തയിച്ചിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാന ബന്ധത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ളതായിരുന്നു മോഡിയുടെ സന്ദേശം.