Sorry, you need to enable JavaScript to visit this website.

അതെ,നന്നാവണം;മോഡിക്ക് ഇംറാന്‍ ഖാന്‍റെ മറുപടിക്കത്ത്

ന്യൂ​ദൽ​ഹി- ഇന്ത്യയുമായി സമാധാന ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരന്ദ്ര മോഡിക്ക് മറുപടിക്കത്തയച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലും നി​ല​നി​ൽ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു കൊണ്ടുള്ളതാണ് അ​ദ്ദേ​ഹത്തിന്‍റെ കത്ത്.  ജ​മ്മു​ കശ്മീർ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്താ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടില്‍ പറയുന്നു. 

മാർച്ച് 23 ന് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ദി​ന​ത്തി​ൽ ആ​ശം​സ​യ​ർ​പ്പി​ച്ച് പ്രധാനമന്ത്രി മോ​ഡി ഇ​സ്‌​ലാ​മാ​ബാ​ദി​ലേ​ക്ക് ക​ത്ത​യി​ച്ചി​രു​ന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാന ബന്ധത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ളതായിരുന്നു മോഡിയുടെ സന്ദേശം.

Latest News