Sorry, you need to enable JavaScript to visit this website.

വെറുതെയല്ല ഈജിപ്തില്‍ അടിക്കടി  ദുരന്തങ്ങള്‍ ഉണ്ടാവുന്നത് 

കയ്‌റോ- ഈജിപ്തില്‍ അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണം മ്യൂസിയത്തിനകത്ത് സൂക്ഷിച്ച രാജാക്കന്‍മാരുടെ ശവശരീരം (മമ്മി) മാറ്റാനുള്ള തീരുമാനമെന്ന് വാദം. ഏറ്റവും അവസാനം സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയതുള്‍പ്പടെയുള്ള ദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഒരു വിഭാഗം ഈ വാദമുയര്‍ത്തുന്നത്. നേരത്തെ വലിയ ട്രയിന്‍ അപകടമുണ്ടായതും, പലയിടങ്ങളിലെ തീപ്പിടുത്തവും വലിയ വാഹനാപകടങ്ങളും മമ്മികളുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്നാണ് ഇവര്‍ പറയുന്നത്. ഒരാഴ്ച കാലയളവിനുള്ളിലാണ് പലവിധ ദുരന്തങ്ങള്‍ ഈജിപ്ത് നേരിടേണ്ടി വന്നത്.സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയത് മൂലം കോടികളുടെ ധനനഷ്ടമാണ് രാജ്യത്തിനുണ്ടായത്. അടിയന്തര ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ബ്രേക്ക് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് സോഹങ്ങില്‍ 30ലേറെ പേരുടെ മരണത്തില്‍ കലാശിച്ച ട്രയിന്‍ അപകടം സംഭവിച്ചത്. പത്തു നിലകെട്ടിടം തകര്‍ന്നതും നിര്‍മാണത്തിനിടെ പാലം തകര്‍ന്നതും ദിവസങ്ങള്‍ക്കകം സംഭവിച്ച ദുരന്തങ്ങളാണ്. 'രാജാവിന്റെ സമാധാനം കെടുത്തുന്നവരെ മരണത്തിന്റെ ചിറകുകള്‍ അതിവേഗം വന്നുമൂടും' എന്ന ഫറോവ (ഫിര്‍ഔന്‍) ലിഖിതം ഇവര്‍ വാദങ്ങള്‍ക്ക് തെളിവായി പറയുന്നുമുണ്ട്.ഈജിപ്തിലെ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന ഈ മമ്മികളുടെ നീക്കമാണ് ഫറോവമാരുടെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് വാദം. ഏപ്രില്‍ മൂന്നിനാണ് താഹിര്‍ ചത്വരത്തിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ നിന്നും 22 മമ്മികള്‍ ഫുസ്റ്റാറ്റിലെ നാഷണല്‍ മ്യൂസിയം ഓഫ് ഈജിപ്ഷ്യന്‍ സിവിലൈസേഷനിലേക്ക് മാറ്റുക. റാംസെസ് രണ്ടാമന്റേയും രാജ്ഞി അഹ്‌മോസ് നെഫര്‍റ്റെരിയുടേയും അടക്കമുള്ള മമ്മികളാണ് പുതിയ ഇടത്തേക്ക് മാറ്റുന്നത്. നേരത്തെ മമ്മികള്‍ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിനു ശേഷം രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.


 

Latest News