മുംബൈ- ബിഗ് ബോസിലൂടെ പ്രശസ്തനായ ബോളിവുഡ് താരം അജാസ് ഖാനെ മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തു. രാജസ്ഥാനില്‍ നിന്ന് മുംബൈയിലെത്തിയ ഉടന്‍ വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
മയക്കുമരുന്ന് വില്‍പനക്കാരന്‍ ഷാദാബ് ബറ്റാറ്റയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അജാസ് ഖാന്റെ പേര് പുറത്തുവന്നിരുന്നത്. വൃത്തങ്ങള്‍ അറിയിച്ചു. അജാസുമായി ബന്ധപ്പെട്ട അന്ധേരി, ലോഖണ്ഡ്‌വാല എന്നിവിടങ്ങളിളെ കേന്ദ്രങ്ങളില്‍ എന്‍സിബി സംഘം റെയ്ഡ് നടത്തി.
2018 ല്‍ മയക്കുമരുന്ന് കേസില്‍ അജാസിനെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന എംഡി മരുന്നുകള്‍ അജാസ് ഖാനില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിതരണക്കാരനായ ഫാറൂഖ് ബറ്റാറ്റയുടെ മകന്‍ ഷാദാബ് ബറ്റാറ്റയെ അറസ്റ്റ് ചെയ്ത എന്‍സിബി രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തിരുന്നു.