Sorry, you need to enable JavaScript to visit this website.

കമല്‍ഹാസന് രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ല-  പ്രകാശ് കാരാട്ട്

ചെന്നൈ-കമല്‍ഹാസന് രാഷ്ട്രീയം അറിയില്ലെന്നും ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐഎം പിബി അംഗംപ്രകാശ് കാരാട്ട്. 25 കോടി വാങ്ങിയാണ് തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന് ആരോപിച്ച നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന് മറുപടി പറയുകയായിരുന്നു അദ്ദേഹം. . തമിഴ്‌നാട്ടില്‍ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് തമിഴ്‌നാട് സിപിഐഎമ്മിനെതിരെ കമല്‍ഹാസന്‍ ആരോപണം ഉന്നയിച്ചത്. കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നതെന്നുംറൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അധപതനത്തില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലെയല്ല തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇസത്തില്‍ മുറുകെ പിടിച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. മുന്നണിയില്‍ ചേരുന്നതിന് കോടികള്‍ വാങ്ങുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫണ്ടിംഗ് എന്ന് ന്യായം പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മക്കള്‍ നീതി മയ്യത്തിന് സിപിഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്തത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ യെച്ചൂരി വിലകുറച്ചുകണ്ടു. സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് മുന്‍പ് തന്നെ യെച്ചൂരി അടക്കമുള്ളവരോട് സൂചിപ്പിച്ചിരുന്നു. എന്നിട്ടും യെച്ചൂരിയ്ക്ക് തന്റെ പാര്‍ട്ടിയെക്കുറിുച്ചുള്ള മുന്‍വിധി സഖ്യം അസാധ്യമാക്കിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു.
 

Latest News