Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുക്കിയ ടിഗ്വാൻ ഓൾസ്പേസ് ടെസ്റ്റിങ് തുടരുന്നു; ഇന്ത്യയിലേക്ക് അടുത്തവർഷം

2020 മാർച്ച് മാസത്തിലായിരുന്നു ഫോക്സ്‍വാഗൺ ടിഗ്വാൻ ഓൾസ്പേസ് എസ്‍യുവിയുടെ ഇന്ത്യൻ രംഗപ്രവേശം. 33.12 ലക്ഷത്തിന് ഈ വാഹനം രാജ്യത്തെ പ്രീമിയം എസ്‍യുവി വിപണിയിൽ ഇടംപിടിച്ചു. പുതിയ വാർത്തകൾ പറയുന്നത് ടിഗ്വാൻ ഓൾസ്പേസ് എസ്‍യുവിക്ക് ഒരു പുതുക്കൽ വരുന്നുവെന്നാണ്. ടിഗ്വാൻ ഓൾസ്പേസ് പലയിടങ്ങളിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പലയിടങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ഈ പതിപ്പ് അടുത്ത വർഷം, അഥവാ 2022ന് എത്തിച്ചേർന്നേക്കും. രണ്ട് ടിഗ്വാൻ ഓൾസ്പേസ്  വേരിയന്റുകളെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈനിൽ തന്നെ തരക്കേടില്ലാത്ത വിധത്തിലുള്ള മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് ഫോക്സ്‍വാഗൺ. ഹെഡ്‍ലാമ്പ് വാഹനശരീരത്തോട് കുറെക്കൂടി ഇഴുകി നിൽക്കുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട് പുതിയ രൂപകൽപ്പന. ഗ്രില്ലിന്റെ ഡിസൈനിലും മാറ്റം വന്നിരിക്കുന്നു. താഴെ, ഫ്രണ്ട് ബമ്പറിന്റെ ഡിസൈൻ കുറെക്കൂടി സ്പോർട്ടിയായിട്ടുണ്ട്. 

എൻജിൻ അടക്കമുള്ള പ്രധാന ഭാഗങ്ങളിൽ കാര്യമായ മാറ്റമൊന്നുമില്ല. നിലവിലുള്ള 2.0 ലിറ്റർ പെട്രോൾ എൻജിൻ തന്നെ തുടരും. ഈ എസ്‍യുവി ഡീസലിൽ ലഭ്യമല്ല. 190 കുതിരശക്തി കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ട് ഈ എൻജിന്. 320 എൻഎം ടോർക്കും. 

Latest News