ഇസ്ലാമാബാദ്- സമൂഹ മാധ്യമങ്ങളില്‍ സജീവമായാല്‍ മാത്രമേ സിനിമകളും സീരിയലുകളുമില്ലെങ്കിലും ആരാധകരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് താരങ്ങള്‍ക്ക് നന്നായി അറിയാം.
അതുകൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിക്കുന്ന വിഡിയോകളും ചിത്രങ്ങളും തേടിയാണ് താരങ്ങളും സഞ്ചരിക്കുന്നത്.
പാകിസ്താനി നടിയും മോഡലുമായ ഹനിയ ആമിര്‍ പോസ്റ്റ് ചെയ്ത തമാശ മസാജ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുജേ ജീനാ ദോയില്‍ ശ്രദ്ധേയ വേഷം ചെയ്ത ഹാനിയ ഇന്‍സ്റ്റഗ്രാമിലാണ് സുഹൃത്ത് മെഷിന്‍ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോഴുള്ള ഭാവങ്ങള്‍ പോസ്റ്റ് ചെയ്തത്. റിയാസത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ക്ലിപ്.