തൃശൂര്‍- ഇതൊരു നിധിയാണ്- തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാരിയര്‍ കുറിച്ച വാക്കുകളാണ്. പതിവു ഫോട്ടോഷൂട്ടുകളില്‍ നിന്നൊക്കെ വ്യത്യസ്തമായ കളര്‍ടോണിലുള്ള ചിത്രത്തില്‍ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാം. ചിത്രങ്ങള്‍ വേറിട്ടു നില്‍ക്കുന്നെങ്കില്‍ ആ ഫൊട്ടോഗ്രാഫര്‍ ചില്ലറക്കാരനായിരിക്കില്ലല്ലോ? മറ്റാരുമല്ല മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് പ്രീസ്റ്റ് സിനിമയ്ക്കിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണ് മഞ്ജു വാരിയര്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
മലയാളസിനിമയുടെ തന്നെ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ മമ്മൂക്കയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്ന് മഞ്ജു കുറിക്കുന്നു. ഈ ചിത്രങ്ങള്‍ തനിക്കൊരു നിധിയാണെന്നും മമ്മൂക്കയ്ക്കു നന്ദി പറയുന്നുവെന്നും മഞ്ജു പറഞ്ഞു. ചിത്രത്തില്‍ സൂസന്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയര്‍ അവതരിപ്പിച്ചത്. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വൈറലും ട്രോളുമായി മാറിയ കുട്ടിയുടുപ്പ് ലുക്ക് ചിത്രത്തെ കുറിച്ചും മഞ്ജു പ്രതികരിച്ചു. സണ്ണിയുടെ കൂടെയൊക്കെ പിടിച്ചുനില്‍ക്കേണ്ടേ എന്നായിരുന്നു ഇതിനുള്ള മറുപടി. വെള്ള ഷര്‍ട്ടും കറുപ്പ് സ്‌കേര്‍ട്ടും അണിഞ്ഞ് പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റിന് കയ്യും വീശിയെത്തിയ മഞ്ജു വാര്യരാണ് രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയ നിറയെ. പ്രായത്തെ വെല്ലുന്ന മഞ്ജുവിന്റെ ലുക്ക് തന്നെയായിരുന്നു ചര്‍ച്ചാവിഷയം.
പ്രതിസന്ധികളെ മറികടന്നുകൊണ്ട് ജീവിതത്തില്‍ വിജയിച്ച സ്ത്രീ എന്നായിരുന്നു സോഷ്യല്‍ മീഡിയ മഞ്ജുവിനെ വിശേഷിപ്പിച്ചത്. പുതിയ ലുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മഞ്ജു നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ഓരോ കഥാപാത്രങ്ങളുടേയും പേര് പറഞ്ഞ് പല ടൈപ്പിലുള്ള ഡ്രസുകള്‍ ഒരു രസത്തിന് പരീക്ഷിക്കുകയാണ് എന്നായിരുന്നു നടിയുടെ മറുപടി. 'പിന്നെ സണ്ണിക്കൊപ്പമൊക്കെ പിടിച്ചുനില്‍ക്കേണ്ടേ' എന്നും രസകരമായി പറഞ്ഞു. സണ്ണി വെയ്‌നുമുണ്ടായിരുന്നു അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം. എറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് സണ്ണി വെയ്ന്‍ എന്നും താരം കൂട്ടിച്ചേര്‍ത്തു. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ചതുര്‍മുഖം പ്രേക്ഷകരിലേക്കെത്തുക. അലന്‍സിയറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.